ചെങ്ങമനാട്ട് ഇന്നലെ തീ പിടിത്തം ഉണ്ടായ കടക്ക് ഇന്ന് പുലർച്ചെ സ്ഫോടനം


ചെങ്ങമനാട്:ദേശിയപാതയിൽ ചെങ്ങമനാട് ആരോമ ആഡിറ്റോറിയത്തിന് ചേർന്നുള്ള അർച്ചന സ്റ്റോഴ്സ് എന്ന കടക്ക് ഉള്ളിൽ സ്ഫോടനം.ഇന്ന് പുലർച്ചെ ആറു മണിയോടാണ് സംഭവം ഉണ്ടായത്.സ്ഫോടനത്തിൽ കട പൂർണമായും നശിച്ചു.വൻ ശബ്ദമാണു ഉണ്ടായതെന്നു പരിസരവാസികൾ പറയുന്നു.കടയുടെ ഷട്ടർ പൂർണമായും ഇളകി റോഡിലേക്ക് തെറിച്ചു വീണു.

ഇന്നലെ പുലർച്ചെ നാല് മണിക്ക് ഈ കടക്ക് തീ പിടിത്തം ഉണ്ടായിരുന്നു.എന്നാൽ പെട്രോളിങ്ങിനു ഉണ്ടായിരുന്ന പോലീസ് സംഘം കാണുകയും ഉടൻ തന്നെ തീ അണക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ കടയുടെ മുൻ വശം കത്തി നശിച്ചിരുന്നു.കൂടാതെ കടക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളും തീ പിടിത്തത്തിൽ നശിച്ചു.വെട്ടിക്കവല നടുക്കുന്ന് സ്വദേശി ശിവൻ പിള്ള വാടയ്ക്കെടുത്ത് നടത്തുന്നതായിരുന്നു കട.സംഭവത്തിൽ ദൂരുഹത ഉണ്ടെന്ന് ഇവർ ആരോപിക്കുന്നു