സംസ്ഥാനത്ത് ഏപ്രില് ഒന്നു മുതല് മദ്യ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില് ഒന്നു മുതല് മദ്യത്തിന് വില വര്ധിക്കും. വിവിധ ഇനം ബ്രാന്ഡുകള്ക്ക് 65 ശതമാനത്തോളം വിലയാണ് കൂടുക.
ബിയറിനും വൈനിനും 30 ശതമാനം വര്ധന ഉണ്ടാകും.

ഇന്ത്യന് നിര്മ്മിത വിദേശമദ്യമായ റം, ബ്രാണ്ടി, വിസ്കി, വോഡ്ക മുതലായവയ്ക്ക് 65 ശതമാനമാണ് വില കൂടുക. വില്പ്പന നികുതി 135 ശതമാനത്തില് നിന്ന് 200 ശതമാനമായി ഉയരുന്നതാണ് വില വര്ധനയ്ക്ക് കാരണമാകുന്നത്.