കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഇരുചക്രവാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതായി പരാതി.

കൊട്ടാരക്കര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതായി വ്യാപക പരാതി.
വിവിധപ്രദേശങ്ങളിൽ നിന്ന് ദൂരെ സ്ഥലങ്ങളിൽ ജോലിയുള്ളവർ ഇരുചക്രവാഹനങ്ങൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ശേഷം ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. രാവിലെ 8 t; പാർക്കു ചെയ്യുന്ന വാഹനങ്ങൾ വൈകിട്ട് 6ന് ശേഷമായിരിക്കും തിരിച്ചെടുക്കുന്നത്. അതുവരെ സ്റ്റേഷൻ പരിസരത്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് സാമൂഹ്യവിരുദ്ധർ പെട്രോൾ ഊറ്റുന്നത് പതിവായി തീർന്നിരിക്കുകയാണ്. ആളുകൾ വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തി വാഹനം സ്റ്റാർട്ടാക്കുമ്പോഴാണ് ഇന്ധനം തീർന്ന വിവരം അറിയുന്നത്. പെട്രോൾ ഊറ്റുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ട്രെയിൻ പാസഞ്ചേഴസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Content Credit:Kerala kaumudi