പുത്തൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പുത്തൂർ :കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ശ്രീജിത്ത്(42) ആണ് മരിച്ചത്.കെ.എസ്.ആർ.ടി.സി ബസ്സിനു പിന്നിൽ ശ്രീജിത്തിന്റെ കാർ വന്ന് ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ 6:45നു പുത്തൂർ ജംഗഷനു സമീപമാണ് അപകടം നടന്നത്.പരിക്ക് പറ്റിയ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.