ചക്കുവരയ്ക്കലിൽ ബസുകൾ തമ്മിൽ ഇടിച്ചുണ്ടായ അപകടം;തന്റെ പരിക്ക് പോലും വക വെയ്ക്കാതെ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത് അതേ ബസിലെ ഡ്രൈവർ..

ചക്കുവരയ്ക്കൽ:വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നവർക്ക് മാത്യകയായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ടിപ്പോ ബസ് ഡ്രൈവർ മോഹനൻ.ഇന്നലെ ചക്കുവരയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയത് അതേ ബസിലെ ഡ്രൈവർ മോഹനൻ ആണ്.തന്റെ കാലിനേറ്റ പരിക്കുകൾ പോലും വകവെയ്ക്കാതെയാണ് മോഹനൻ അപകടത്തിൽ പരിക്കേറ്റ എട്ട് യാത്രക്കാരേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞത്.

സംഭവസ്ഥലത്ത് നിന്നും അപകടത്തില്പ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുവാൻ വാഹനങ്ങൾ ഒന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് പരിസരത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണു മോഹനനു വാഹനം വിട്ട് നൽകിയത്.പരുക്കേറ്റവരെ കയറ്റി ജീപ്പോടിച്ചാണു മോഹനൻ താലൂക്ക് ആശുപത്രിയിൽ എത്തിയത്. കൊട്ടാരക്കരയിൽ നിന്നു ചക്കുവരയ്ക്കലിലേക്കുള്ള ബസും പുനലൂരിൽ നിന്നു മേലിലയിലേക്കുള്ള ബസും തമ്മിലാണു കൂട്ടിയിടിച്ചത്. ചക്കുവരയ്ക്കലിലേക്കുള്ള ബസിൽ യാത്ര ചെയ്തവർക്കാണു പരുക്കേറ്റത്.പരുക്കേറ്റ ഒരു സ്ത്രീ അബോധാവസ്ഥയിലായിരുന്നു.ക്യതസമയത്ത് അപകടത്തിൽപ്പെട്ട വരെ മോഹനൻ ഉപേക്ഷിക്കാതെ ആശുപത്രിയിൽ എത്തിച്ചത് പരിക്കേറ്റവർക്ക് അപകട നില തരണം ചെയ്യുവാൻ എളുപ്പമായി.ഇത് മറ്റുള്ളവര്ക്കും മാത്യകപരമാണ്.ഈ നന്മ നിറഞ്ഞ മനസ്സിനു ഒരു ബിഗ് സല്യൂട്ട്
photo credit:malayala manorama