സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇനി 12 രൂപ മാത്രം

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറച്ചു. ഒരു ലിറ്റര് കുപ്പിവെള്ളത്തിന് ഏപ്രില് രണ്ട് മുതല് 12 രൂപയാകും വില. നിലവില് ഇത് 20 രൂപയാണ്.
കേരള ബോട്ടില്സ് വാട്ടര് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് വിലകുറയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. 10 രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില വര്ധിപ്പിച്ചത് മള്ട്ടി നാഷണല് കമ്പനികളാണെന്നും അസോസിയേഷന് ആരോപിച്ചു.

നിലവിൽ വന്‍കിട കമ്പനികള്‍ ഇപ്പോള്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്.സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്പനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്.

വില കുറയ്ക്കുകയെന്നത് ജനകീയമായ ആവശ്യമാണെന്ന ബോധ്യത്തിലാണ് നടപടിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ഇ. മുഹമ്മദ് പറഞ്ഞു