എ​ഴു​കോ​ണി​ൽ ഉ​ത്സ​വ​ത്തി​നി​ടെ പോലീ​സി​ന് നേ​രം കൈയേറ്റ ശ്ര​മം;പോലീസ് വാഹനം കട്ട കൊണ്ട് എറിഞ്ഞ് തകർത്തു

കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ണി​ൽ ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​ന് നേ​രം കൈയേറ്റ ശ്ര​മം. പോ​ലീ​സ് ജീ​പ്പ് എ​റി​ഞ്ഞ് ത​ക​ർ​ത്തു, ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. എ​ഴു​കോ​ൺ മാ​ട​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​ട​യി​ൽ ബ​ഹ​ളം വ​ച്ച ആ​ളെ പി​ടി​കൂ​ടി മാ​റ്റാ​നു​ള്ള പോ​ലീ​സ് ശ്ര​മ​ത്തെ ഒ​രു വി​ഭാ​ഗം ആ​ൾ​ക്കാ​ർ എ​തി​ർ​ത്തിരുന്നു.
തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ആ​ളെ പോ​ലീ​സ് ജീ​പ്പി​ൽ നി​ന്നും പു​റ​ത്ത് ഇ​റ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു. ഇ​ന്ന​ലെ അ​ർധ​രാ​ത്രി​യോ​ടെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ണി​ക​ൾ​ക്ക് അ​ലോ​സ​ര​മാ​കും വി​ധം ബ​ഹ​ളം വ​ച്ച ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി ജീ​പ്പി​ൽ കൊ​ണ്ടി​രു​ത്തി. എ​ന്നാ​ൽ ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു.
ഇ​യാ​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് വ​ന്ന​തോ​ടെ യാണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​യാ​ളെ പി​ടി​ച്ചി​റ​ക്കി​കൊ​ണ്ട് പോ​കാ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ ആണ് ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ന്ന​ത്.
ക​ല്ലേ​റി​ൽ പോ​ലീ​സ് ജി​പ്പി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നി​ട്ടു​ണ്ട്. പി​ന്നീ​ട് പോ​ലീ​സ് നാ​ട്ടു​കാ​രെ വി​ര​ട്ടി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ്ര​മേ​ദി​നെ​യാ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​കോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ള്ള​ത്.

content:deepika