ശ്രീ കണ്ഠൻ നായരുടെ ഗിന്നസ് റെക്കോർഡിൽ കൊട്ടാരക്കരയും എം.ജി.എം സ്കൂളും..

കൊട്ടാരക്കര:ഫ്ലവേഴ്സ് ചാനലിന്റെ നേത്വത്തിൽ കൊട്ടാരക്കര എം.ജി.എം സ്കൂളിൽ വച്ച് നടന്ന ശ്രീ കണ്ഠൻ നായരുടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ എം.ജി.എം സ്കൂളും കൊട്ടാരക്കരയും ഭാഗമായി.ശ്രി കണ്ഠൻ നായരുടെ ആറ് മണിക്കൂര്‍ നീണ്ടു നിന്ന ടോക് ഷോയുടെ വേദിയായതിന്റെ ഭാഗമായാണു ശ്രി കണ്ഠൻ നായരുടെ ഗിന്നസ് റെക്കോർഡിൽ കൊട്ടാരക്കര എം.ജി.എം സ്കൂളും കൊട്ടാരക്കരയും എഴുതി ചേർക്കപ്പെട്ടത്.ആദ്യമായിട്ടാണു കൊട്ടാരക്കര ഗിന്നസ് റെക്കോർഡിന്റെ ഭാഗമാകുന്നത്.ഇത് എം.ജി.എം സ്കൂളിനും കൊട്ടാരക്കരക്കും അഭിമാന നിമിഷം

ആറ് മണിക്കൂർ നീണ്ട തത്സമയ ചോദ്യോത്തര പരിപാടിയില്‍ 675 ചോദ്യങ്ങൾ ചോദിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്