കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്;10 കോടിയുടെ നിർമ്മാണ പദ്ധതി

കൊട്ടാരക്കര:പൊതുവിദ്യാഭാസ സംരക്ഷണയജ്ഞത്തിലുള്‍പ്പെടുത്തി കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനം.ഇതിന്റെ ആദ്യ ഘട്ടമായി കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബഹുമുഖ പദ്ധതികളാണു ഇതിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലുള്ള കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണമാണ് ആദ്യഘട്ടം. ഹാബിറ്റാറ്റാണ് ആധുനിക സങ്കല്‍പ്പങ്ങളോടെയുള്ള കാമ്പസ് രൂപകല്പന ചെയ്തിരിക്കുന്നത്.നിലവിലുള്ള പഴക്കംചെന്ന 11 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും.സര്‍ക്കാര്‍ സഹായം കൂടാതെ എം.എല്‍.എ.ഫണ്ട്, എം.പി.ഫണ്ട് എന്നിവയില്‍നിന്നുള്ള സഹായവും പൊതുജനങ്ങളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹായവും സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിദ്യാലയ വികസനസമിതി ഭാരവാഹികള്‍ പറഞ്ഞു.

പുതിയ മാറ്റങ്ങൾ ഇവയൊക്കെ..

1,അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികള്‍
2,ജൈവവൈവിധ്യ പാര്‍ക്ക് 3,മാലിന്യനിര്‍മാര്‍ജന പ്ലാന്റ്
4,ഡിജിറ്റല്‍ ലൈബ്രറി
5,പാര്‍ക്കിങ് ഏരിയ 6,ആധുനികരീതിയിലുള്ള ശുചിമുറികള്‍
7,സ്‌കൂളും പരിസരവും സി.സി.ടി.വി.ക്യാമറ നിരീക്ഷണത്തില്‍
8,ഐ.ഇ.ഡി. റിസോഴ്‌സ് സെന്റര്‍ 9,കൗണ്‍സലിങ് സെന്റര്‍
10,ഹരിത വിദ്യാലയം
11,മള്‍ട്ടി മീഡിയ ക്ലാസ്‌റൂമുകള്‍ 12,കിച്ചന്‍ ആന്‍ഡ് ഡൈനിങ് ബ്ലോക്ക്
13,ഹെടെക് ലബോറട്ടറികള്‍ 14,സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം, വിവിധോദ്ദേശ്യ കോര്‍ട്ട്
15,മൈതാനവും തൊഴില്‍ നൈപുണി കേന്ദ്രവും.

പ്രകൃതിസൗഹൃദവും ആധുനികവും പ്രകൃതിസൗഹൃദവും ആധുനികവുമായ രീതിയിലായിരിക്കും സ്‌കൂള്‍ നിര്‍മാണം. നൂറ്റാണ്ട് പഴക്കമുള്ള ഹൈസ്‌കൂള്‍ ഓഫീസ് മന്ദിരം അതേപടി നിലനിര്‍ത്തി നവീകരിക്കും. ബലക്ഷയത്തിലായ മറ്റുള്ളവെയെല്ലാം പൊളിച്ചുമാറ്റും. യഥേഷ്ടം വായുസഞ്ചാരമുള്ളവയാകും ക്ലാസ് മുറികള്‍. വിവിധ ബ്ലോക്കുകള്‍ തമ്മില്‍ ഇടനാഴികളാല്‍ ബന്ധിപ്പിക്കും.പച്ചപ്പും ചെടികളും ചെറുകുളവും ജൈവവൈവിധ്യവും നിറഞ്ഞതാകും കാമ്പസ്.