മൂന്നു കാബിനുകൾ അടങ്ങിയ കേരളത്തിലെ ആദ്യത്തെ കാരവാൻ കൊട്ടാരക്കരയിൽ റെജിസ്റ്റർ ചെയ്തു

കൊട്ടാരക്കര:മൂന്നു ലക്ഷറി മുറികളോട് കൂടിയ കാരവാൻ കൊട്ടാരക്കരയിൽ റെജിസ്റ്റർ ചെയ്തു.സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന സറാര് ബിസിനസ് ഗ്രൂപ്പ് അംഗമായ കൊട്ടാരക്കര,പള്ളിക്കല് സ്വദേശിയാണ് വാഹനം രജിസ്റ്റര് ചെയ്തിരിക്കുന്നത്.രണ്ടു കാബിനോടുകൂടിയ കാരവാനുകളുണ്ടെങ്കിലും മൂന്നു കാബിനുകളടങ്ങിയ കാരവാന് കേരളത്തില് ആദ്യത്തേതാണെന്ന് ഇദ്ദേഹം പറയുന്നു. ലൂമിയര് ലക്ഷര് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. സിനിമാമേഖലയിലും വി.ഐ.പി.കളുടെ സന്ദര്ശനത്തിനുമാണ് പ്രധാനമായും കാരവാനുകള് ഉപയോഗിക്കുന്നത്. കൊട്ടാരക്കരയില്‍ ആദ്യമായാണ് ഇത്തരത്തില് കാരവാന് രജിസ്റ്റര് ചെയ്യുന്നതെന്ന് ആര്.ടി.ഓഫീസ് അധികൃതര് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു കിടപ്പുമുറികള്, ശുചിമുറികള് എന്നിവ ഇതിലുണ്ട്. പൂര്ണമായും ശീതീകരിച്ച മുറികളില് അവശ്യം ഫര്ണിച്ചര് സൗകര്യവുമുണ്ട്.