കൊട്ടാരക്കര ഇനി വിരൽതുമ്പിൽ;”സ്മാർട്ട് കൊട്ടാരക്കര”മൊബൈൽ ആപ്ലിക്കേഷൻ പി.ശ്രീരാമക്യഷ്ണൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:കൊട്ടാരക്കരയുടെ എല്ലാ വിവരങ്ങളും ഒരു വിരൽ തുമ്പിൽ ഒരുക്കി “സ്മാർട്ട് കൊട്ടാരക്കര”എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിച്ചു.കൊട്ടാരക്കരയുടെ പൊതു വിവരങ്ങൾ,വിനോദം, അത്യാവശ്യം, വ്യാപര സ്‌ഥാപങ്ങളുടെ ഫോൺ നമ്പർ,ബ്ലഡ് ബാങ്കിങ്ങ്, ആരാധനാലയങ്ങൾ,ഹോസ്പിറ്റലുകൾ,വാഹന സെർവ്വീസുകൾ ഉൾപ്പെടെ പൊതുജനത്തിനു ഉപയോഗപ്രതമായ ഒട്ടനവധി സേവനങ്ങൾ ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.

ഈ ആപ്ലിക്കേഷൻ കൊട്ടാരക്കരയുടെ സമഗ്ര വികസനത്തിന്റെ ഭാഗമാകട്ടെ എന്നു സ്പീക്കർ പി.ശ്രീരാമക്യഷ്ണൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.തുടർന്നു “സ്മാർട്ട് കൊട്ടാരക്കര”യിലൂടെ നമ്മുടെ നാടും സ്മാർട്ട് ആകട്ടെ എന്നു അഡ്വ.ഐഷാ പോറ്റി എം.എൽ.എ ആശംസിച്ചു.

കൊട്ടാരക്കര മുനിസിപ്പാലിറ്റി കൌൺസിലർ നെൽസൺ തോമസ്,ഉമ്മന്നൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.വി അലക്സാണ്ടർ,വാളകം സന്തോഷ്, കോശി എബ്രഹാം, ഷാജി, ഉമ്മന്നൂർ ശ്രീലാൽ എന്നിവർ പങ്കെടുത്തു.

ഇതിൽ നിങ്ങളുടെ സ്ഥാപനങ്ങളുടേയൊ,സേവനങ്ങളുടേയൊ വിവരങ്ങൾ ചേർക്കുവാൻ ഈ നമ്പരിൽ ബന്ധപ്പെടുക.(9605192235) ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തികച്ചും ഫ്രീ ആയി ഡൗണ് ലോഡ് ചെയ്യാവുന്നതാണ്..

ഈ വിവരം മറ്റുള്ളവിലേക്കും എത്തിക്കുവാൻ ദയവ് ചെയ്ത് ഷെയർ ചെയ്യുക