കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ നിന്ന് 350 പൊതി കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊട്ടാരക്കര:റെയിൽവെ സ്റ്റേഷനിൽ നിന്ന് 350 പൊതി കഞ്ചാവുമായി ഒരാൾ പിടിയിൽ.പുനലൂർ ശാസ്താംകോണം സരസ്വതി വിലാസം വീട്ടിൽ സന്തോഷ് (35) ആണ് കൊട്ടാരക്കര എക്സൈസ് സർക്കിൾ സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം എക്സൈസിനു ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണു 350 പൊതി കഞ്ചാവുമായി സന്തോഷ് വലയിലായത്.

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തമ്പടിച്ച് ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ കഞ്ചാവ് എത്തിച്ച് കൊടുത്താണു വിൽപ്പന നടത്താറുള്ളെതെന്നു പ്രതി എക്സൈസിനോട് പറഞ്ഞു.ഭസ്മം എന്ന കോഡ് ഭാഷയിലായിരുന്നു ഇയാളുടെ കഞ്ചാവ് വിൽപ്പന. ഒരു പൊതി കഞ്ചാവിന് അഞ്ഞൂറ് രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഉദ്ദ്യോഗസ്ഥരുടെ കണ്ണിൽ പെടാതിരിക്കാനാണ് ഇത്തരക്കാർ റെയിൽവേ സ്റ്റേഷൻ പോലെയുള്ള ഇടങ്ങളിൽ തബടിക്കുന്നതെന്നാണ് എക്സൈസ് നിഗമനം.പിടിയിലായ പ്രതി സന്തോഷിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.