കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ഉത്സവം ഏപ്രിൽ 11 മുതൽ

കൊട്ടാരക്കര:മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം ഏപ്രിൽ മാസം 11മുതൽ 21 വരെ നടക്കും.ഉത്സവത്തോട് അനുബന്ധിച്ച് ഉള്ള കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ ഏപ്രിൽ 1നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നുണ്ട്.

എല്‍.പി., യു.പി., ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകമാണ് മത്സരങ്ങള്‍. 1. ഭഗവദ്ഗീതാ പാരായണം (അധ്യായം ഏഴ്-ജ്ഞാനവിജ്ഞാന യോഗം). 2. ലളിതാസഹസ്രനാമ പാരായണം (76 മുതല്‍ 100 വരെ ശ്ലോകങ്ങള്‍, ‘ക്ഷേത്രസ്വരൂപാ ക്ഷേത്രേശി… മുതല്‍ സ്‌നിഗ്ധൗ ദനപ്രിയാ’ വരെ). 3. ജ്ഞാനപ്പാന മനഃപാഠം ചൊല്ലല്‍ (ഭാരതമഹിമ, ‘കര്‍മങ്ങള്‍ക്കു വിളഭൂമിയാകിയ… മുതല്‍ ഇപ്രദേശമൊന്നെല്ലാരുമോര്‍ക്കണം വരെ). കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി യുവകലാകാര പ്രതിഭാപുരസ്‌കാരം ഇത്തവണ വേഷം കലാകാരന്മാര്‍ക്കും പെരുന്തച്ചന്‍ പുരസ്‌കാരം ക്ഷേത്രശില്പങ്ങള്‍ നിര്‍മിക്കുന്ന ശില്പികള്‍ക്കും നല്‍കും. കഥകളി പുരസ്‌കാരത്തിനും പെരുന്തച്ചന്‍ പുരസ്‌കാരത്തിനുമുള്ള അപേക്ഷകള്‍ വ്യക്തിവിവരങ്ങളും ഫോട്ടോയും സഹിതം 15-നുമുന്‍പായി നല്‍കണം. അപേക്ഷകള്‍ ക്ഷേത്രോപദേശകസമിതി ഓഫീസില്‍ നല്‍കുകയോ സെക്രട്ടറി, ക്ഷേത്രോപദേശകസമിതി ഓഫീസ്, ശ്രീമഹാഗണപതിക്ഷേത്രം, കൊട്ടാരക്കര എന്ന വിലാസത്തില്‍ അയയ്ക്കുകയോ വേണമെന്ന് സെക്രട്ടറി ഡി.അനില്‍കുമാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 9447085143, 9447138770.