കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ചുകയറി പോലീസുകാരന്‍ മരിച്ചു

വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പോലീസുകാരൻ മരിച്ചു. പോലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്.പുത്തൂർ എസ്.ഐ വേണു ഗോപാൽ ദാസ്, എഴുകോൺ എസ്.ഐ അശോകൻ എന്നിവർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്.ഇവർ ഇപ്പോൾ കിംസ് ആശുപത്രിയില് ചികിത്സയിലാണു ഉള്ളത്.

പുലര്ച്ചെ ഇവിടെ ഒരു കാര് വൈദ്യുതി പോസ്റ്റില് ഇടിച്ച് അപകടമുണ്ടായിരുന്നു.കൊട്ടാരക്കര നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്ന്ന് പിടികൂടി.