മണ്ണടി പഴയകാവ് ദേവിക്ഷേത്രത്തിൽ ഉച്ചബലി മഹോത്സവം ഇന്ന്

മണ്ണടി:ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മണ്ണടി പഴയകാവ് ദേവിക്ഷേത്രത്തിലെ ഉച്ചബലി മഹോത്സവം ഇന്നു നടക്കും.വൈകിട്ട് 4ന് മണ്ണടി മുടിപ്പുര ദേവിക്ഷേത്രത്തിൽ നിന്നും പഴയകാവ് ദേവിക്ഷേത്ര സന്നിധിയിലേക്ക് തിരുമുടി എഴുന്നള്ളത്തും രാത്രി എട്ട് മണി മുതൽ സംഗീത സദസ്സും കൂടാതെ രാത്രി 12 മണിക്ക് ഭക്തിനിർഭരമായ തിരുമുടിചെപ്പും നടക്കും.