കൊട്ടാരക്കരയിൽ ഭക്ഷ്യവിഷബാധ;ഇരുപതോളം പേർ താലൂക്ക് ആശുപത്രിയിൽ

കൊട്ടാരക്കര:ഭക്ഷ്യവിഷ ബാധിച്ച് ഇരുപതോളം പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു ഉച്ചക്ക് റോഡ് നിർമ്മാണ തൊഴിലാളികൾക്ക് കരാറുകാരൻ വാങ്ങികൊടുത്ത ഉച്ചഭക്ഷണം കഴിച്ചാണു ഭക്ഷ്യവിഷബാധ ഏറ്റത്.ഉച്ചഭക്ഷണത്തിലെ മീൻ കറി കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധ ഏറ്റത്.ഛർദിയെ തുടർന്നു ഇന്നു ഉച്ചയോടെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനെ തുടർന്നു പുത്തൂർ പള്ളിക്കൽ റോഡിലെ ഷംസുദ്ധീന്റെ ഹോട്ടൽ പോലീസും ആരോഗ്യവകുപ്പും ചേർന്നു അടപ്പിച്ചു.വ്യത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഇവിടെ ഭക്ഷണം പാചകം ചെയ്തിരുന്നത് എന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി.
photo credit:asian metro news