കൊട്ടാരക്കരയിലും റേഷൻ വിതരണം ഇനി ഇ-പോസ് മിഷൻ വഴി;വിതരണം മാർച്ച് 15നോട് കൂടി

കൊട്ടാരക്കര:ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം മാർച്ച് 15നോട് കൂടി കൊട്ടാരക്കര താലൂക്കിൽ ആരംഭിക്കും. കൊട്ടാരക്കര താലൂക്കിൽ 352 റേഷൻകടകളാണുള്ളത്. അത്രയും മെഷീനുകൾ എത്തി.മാർച്ച് ഒന്നിനും രണ്ടിനുമായി റേഷൻ കട ഉടമകൾക്ക് പരിശീലനം നൽകും.റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ റേഷൻ ലഭിക്കുകയുള്ളു.ഇ–പോസ് മെഷീൻ സ്ഥാപിക്കുക വഴി റേഷൻ വിതരണം കുറ്റമറ്റ രീതിയിലാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

കുടുംബാംഗങ്ങൾ മെഷീനിൽ വിരലടയാളം പതിച്ചു റേഷൻ സാധനങ്ങൾ വാങ്ങണം. മറ്റുള്ളവരുടെ കാർഡുമായെത്തിയാൽ റേഷൻ റേഷൻ ലഭിക്കില്ല. 1,65,000 കാർഡുകളാണ് കൊട്ടാരക്കരയിലുള്ളത്. ജില്ലയിൽ കരുനാഗപ്പള്ളിയിലാണു പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഇ–പോസ് മെഷീനുകൾ സ്ഥാപിച്ചത്.

മറ്റുള്ളവരുടെ അറിവിനായി ഇത് ഷേയർ ചെയ്യുക