പട്ടാഴിയിലെ രണ്ട് വീടുകളിൽ മോഷ്ണം;മൂന്നര പവനും പണവും നഷ്ടമായി

പ​ത്ത​നാ​പു​രം:​പ​ട്ടാ​ഴി മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മോ​ഷ​ണം.​ര​ണ്ട് വീ​ടു​ക​ളി​ല്‍ നി​ന്നും സ്വ​ര്‍​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു.​ ര​ണ്ടി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. ​മെ​തു​കു​മ്മേ​ല്‍,ആ​റാ​ട്ടു​പു​ഴ,താ​ഴ​ത്ത് വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ മെ​തു​കു​മ്മേ​ല്‍ ആ​ന​മേ​ല്‍​കു​ന്ന് ലൂ​ക്കോ​സ്,കാ​വി​ള​യി​ല്‍ ശ്രീ​ധ​ര​ന്‍ നാ​യ​ര്‍,പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍​അം​ഗം ല​ളി​ത എം ​നാ​യ​ര്‍,താ​ഴ​ത്ത് വ​ട​ക്ക് വ​ലി​യ​വി​ള തെ​ക്കേ​തി​ല്‍ ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്.​
ഏ​ലി​യാ​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യും,അ​ല​മാ​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും അ​പ​ഹ​രി​ച്ച മോ​ഷ്ടാ​ക്ക​ള്‍ ശ്രീ​ധ​ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും ഒ​രു പ​വ​ന്‍റെ മാ​ല​യും ക​വ​ര്‍​ന്നു.​ ലൂ​ക്കോ​സ്, ല​ളി​ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നെ​ങ്കി​ലും ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.​പു​ല​ര്‍​ച്ചെ ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ​പ​ത്ത​നാ​പു​രം,കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.