കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.

കൊട്ടാരക്കര : കേരളത്തിൽ എല്ലാ ജില്ലകളിലും അയൽസംസ്ഥാനങ്ങളിലും മോഷണ കേസുകളിൽ പ്രതിയായ മണമ്പൂർ കല്ലമ്പലത്തു ചരുവിള വീട്ടിൽ ജഹാംഗീർ (57) എന്ന കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.കഴിഞ്ഞ ദിവസം രാത്രി 2 മണിയോട് കൂടി കൊട്ടാരക്കര ഠൌണിൽ സംശയാസ്പദമായി കണ്ട ജഹാംഗീറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷണത്തിന് ഉള്ള ഉപകരണങ്ങൾ കൈവശമുണ്ടായിരുന്ന ജഹാംഗീർ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കാക്കനാട് ജയിലിൽ നിന്ന് അടുത്തിടെയാണ് പ്രതി ജയിൽ മോചിതനായത്. കൊട്ടാരക്കര ഡി വൈ എസ് പി ജെ. ജേക്കബിന്റെ നിർദ്ദേശനുസരണം കൊട്ടാരക്കര എസ് ഐ . സി കെ മനോജ് , ജി എസ് ഐ .മണിയൻ പിള്ള , എ എസ് ഐ മാരായ അജയകുമാർ , രാധാകൃഷ്ണൻ , സി പി ഓ .അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻറ്റ് ചെയ്തു . പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കിയതായി എസ് ഐ . സി കെ മനോജ് അറിയിച്ചു.
courtesy:Asian metro news