കരിക്കം സെന്റ് മേരീസ് കത്തോലിക്ക് ചർച്ചിന്റെ പ്രതിമയിൽ കരിഓയിൽ ഒഴിച്ച ആൾ പിടിയിൽ


കൊട്ടാരക്കര:കരിക്കം സെന്റ് മേരീസ് കത്തോലിക്ക് ചർച്ചിന്റെ പ്രതിമയിൽ കരിഓയിൽ ഒഴിച്ച ആളെ പോലീസ് പിടികൂടി.ഇന്നു രാവിലെയാണു സംഭവം നടന്നത്.പള്ളി പരിസത്തെ വെളുത്ത പ്രതിമയിലാണു ഇദ്ദേഹം കരിഓയിൽ ഒഴിച്ചത്.നോർത്ത് ഇൻഡ്യൻ സ്വദേശിയാണ്.ഇദ്ദേഹം മാനസിക വൈകല്യം ഉള്ള ആളാണെന്നു പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.