കൊട്ടാരക്കരയിലെ വീട്ടമ്മയുടെ മരണം: കുടുംബസുഹൃത്തായ ഭർത്തൃബന്ധു അറസ്റ്റിൽ

കൊട്ടാരക്കര : കടയ്ക്കോട് ഗുരുമന്ദിരത്തിനുസമീപം പ്രഭാമന്ദിരത്തിൽ ബിന്ദുലേഖ(40)യുടെ മരണം സംബന്ധിച്ച കേസിൽ ഭർത്താവിന്റെ ബന്ധു പിടിയിൽ. ഇടയ്ക്കോട് വിനോദ് ഭവനിൽ ബിനു(39)വിനെയാണ് റൂറൽ ജില്ലാ പോലീസിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ബിന്ദുലേഖയുടെ ഭർത്താവ് അനൂപിന്റെ അകന്ന ബന്ധുവും കുടുബസുഹൃത്തുമാണെന്ന് പോലീസ് പറഞ്ഞു.

സ്വാഭാവിക മരണമെന്ന്‌ ബന്ധുക്കളും നാട്ടുകാരും കരുതിയ സംഭവത്തിൽ പോലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നതെന്ന് എസ്.പി. ബി.അശോകൻ പറഞ്ഞു. കഴിഞ്ഞ നാലിനാണ് കിടപ്പുമുറിയിൽ കട്ടിലിൽ മരിച്ചനിലയിൽ ബിന്ദുലേഖയെ കണ്ടത്. രക്തസമ്മർദം ഉയർന്നുള്ള മരണമെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ സൂക്ഷ്മപരിശോധനയിൽ മുഖത്ത് കരുവാളിച്ച പാടുകളും നഖപ്പാടും കണ്ടതോടെയാണ് പോലീസിൽ സംശയമുണർന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്‌: വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിൽ ലോഡ്ജിലാണ് കഴിഞ്ഞിരുന്നത്. അകന്ന ബന്ധത്തിലുള്ള അനൂപിന്റെ കുടുംബവുമായി സൗഹൃദത്തിലായ ഇയാൾ ബിന്ദുലേഖയുമായി അടുക്കുകയായിരുന്നു.

photo:malayala manorama