പ്ലസ് ടു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം?? ഈ ശനിയാഴ്ച കൊട്ടാരക്കരയിൽ

കൊട്ടാരക്കര:ഒരു അധ്യാന വർഷം കൂടി കഴിയാറായി.പ്ലസ് ടു പഠനത്തിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നത് ഏതൊരു വിദ്യാർത്ഥിക്കും ആശയകുഴപ്പം നിറഞ്ഞ സാഹചര്യം ആണ്.അനേക ജോലി സാധ്യതകളാണ് ഇപ്പോൾ നമ്മുടെ ചുറ്റും ഉള്ളത്.എന്നാൽ അവ തിരിച്ചറിഞ്ഞ് കരിയർ തിരഞ്ഞെടുക്കുന്നവർ ഇപ്പോഴും വളരെ കുറവാണ്.മിക്കവരും മറ്റുള്ളവരുടെ അഭിപ്രായം മുൻ നിർത്തിയാണ് കരിയർ തിരഞ്ഞെടുക്കന്നത്.അതിനു കാരണം അവർക്ക് ഓരൊ മേഖലയിലും ഉള്ള സാധ്യതകൾ മനസ്സിലാക്കി കരിയർ തിരഞ്ഞെടുക്കുവാനുള്ള സാഹചര്യം ലഭിക്കുന്നില്ല എന്നുള്ളതാണ്.

അതിനു ഒരു പരിഹാരമായി ആണ് ഡ്യൂ ഡ്രോപ്സും കൊട്ടാരക്കരയിലെ ഭഗത് സിങ് ഓപ്പൺ സ്കൌട്ട് ഗ്രൂപ്പും ചേര്ന്നു H.S.S & V.H.S.S വിദ്യാർത്ഥികള്ക്കായി ഒരുക്കുന്ന കരിയർ ഗൈയിഡൻസ് 2018 എന്ന പ്രോഗ്രാം.പ്രമുഖ കരിയർ ഗൈഡൻസ് പരിശീലകൻ ശ്രീ. അബ്ദുൾ ലത്തീഫ് ആണ് ക്ലാസുകൾ നയിക്കുന്നത്.

നിങ്ങളുടെ കരിയർ സംബന്ധമായ ഏതൊരു സംശയത്തിനും മറുപടി ലഭിക്കുന്നതായിരിക്കും.കൂടാതെ അഡ്മിഷൻ സംബന്ധമായ വിവരങ്ങളും ഇവിടെ നിന്നു ലഭിക്കുന്നതാണ്.

ഈ ശനിയാഴ്ച(10.2.2018) രാവിലെ 9 മണിക്ക് കൊട്ടാരക്കര ബോയ്സ് സ്കൂളിൽ വച്ചാണ് പ്രോഗ്രാം. പ്രവേശനം തികച്ചും ഫ്രീയാണ്.