വികാസ് യാത്രയുമായി കുമ്മനം രാജശേഖരൻ കൊട്ടാരക്കരയിൽ..


കൊട്ടാരക്കര:വികാസ് യാത്രയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് അഭിയാൻ കൊട്ടാരക്കരയിൽ.ജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിസരം വൃത്തിയാക്കികൊണ്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി കൊല്ലം ജില്ലാ അധ്യക്ഷൻ ജി.ഗോപിനാഥ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ചേർന്നു. തുടർന്ന് ഇവിടെ വൃക്ഷ തൈകളും നട്ടു.