കൊട്ടാരക്കരയിൽ TPM സർവ്വദേശീയ കൺവൻഷൻ നാളെ മുതൽ…

കൊട്ടാരക്കര: ഇന്ത്യയിലെ പ്രധാന പെന്തെക്കൊസ്ത് കൺവൻഷനുകളിൽ ഒന്നും കേരളത്തിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമവും ആയ കൊട്ടാരക്കര സർവ്വദേശീയ കണ്വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപം ഉള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷനും മുന്നോടിയായി ഫെബ്രുവരി 7ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര സെന്ററിയിലെ ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ഫെബ്രുവരി 10 വരെ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം,9:30ന് പൊതുയോഗം,വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ തുടർന്ന് 9ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5:45ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.