കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി . ര​ക്ത ദാ​താ​ക്ക​ളും, ര​ക്തം സ്വീ​ക​രി​ക്കാ​ൻ വ​രു​ന്ന​വ​രും ഇ​തു സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ഈ ​പ​രാ​തി​ക​ളി​പ്പോ​ൾ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ക്തം ദാ​നം ചെ​യ്യാ​ൻ എ​ത്തി​യ യു​വാ​വ് ര​ക്തം ന​ൽ​കി​യ ശേ​ഷം അ​ദ്ദേഹത്തിന് ല​ഘു പാ​നീ​യം ന​ൽ​കു​ന്ന​തി​ലും കൈ ​കാ​ലു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​ലം​ഭാ​വം കാ​ട്ടി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.
25 രൂ​പ​യാ​ണ് ര​ക്തം ദാ​നം ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും ല​ഘു പാ​നീ​യ​വും ല​ഘു ഭ​ക്ഷ​ണ​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ 10 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള നി​ല​വാ​രം കു​റ​ഞ്ഞ കു​പ്പി പാ​നീ​യം ന​ൽ​കി ആ​ളു​ക​ളെ മ​ട​ക്കി വി​ടു​ന്ന​താ​യും പ​രാ​തി ഉ​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ​യാ​ണ് ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന പ​രാ​തി നേ​ര​ത്തേ ഉ​യ​ർ​ന്ന​താ​ണ്.
ര​ക്ത ബാ​ങ്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ളി​ൽ ശൗ​ചാ​ല​യ സൗ​ക​ര്യ​മി​ല്ല. ഇ​ത് ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ പു​റ​ത്തു​ള്ള പ​ണ​മ​ട​ക്കേ​ണ്ടു​ന്ന ശൗ​ചാ​ല​യ​ത്തെ ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്. ര​ക്ത​ദാ​നം ചെ​യ്യു​ന്ന ആ​ൾ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നും പ​ണം മു​ട​ക്ക​ണം.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ര​ക്തം ദാ​നം ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​പ​ർ​വം ആ​യി ബ്ല​ഡ് ബാ​ങ്ക് മാ​റു​ക​യാ​ണെ​ന്നാ​ണ് ഇ​വി​ടെ എ​ത്തി മ​ട​ങ്ങു​ന്ന​വ​രു​ടെ വി​ലാ​പം.​ ര​ക്ത​ദാ​നം എ​ന്ന മ​ഹാ​ദാ​ന​ത്തെ സ​ർ​ക്കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​മ്പോ​ഴാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ലെ ഈ ​ദു​രി​താ​വ​സ്ഥ​യെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.