കൊട്ടാരക്കരയിൽ സാ​മൂ​ഹ്യ വി​രു​ദ്ധർ വി​ദ്യാ​ർഥി​ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര: സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വി​ദ്യാ​ർഥി​ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. പൂ​വ​റ്റൂ​ർ ഡി​വിഎ​ൻഎ​സ് എ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ പൂ​വ​റ്റൂ​ർ കി​ഴ​ക്ക് യ​ദു വി​ലാ​സ​ത്തി​ൽ യ​ദു കൃ​ഷ്ണ​ൻ (17), താ​ഴ​ത്തു കു​ള​ക്ക​ട ആ​ദ​ർ​ശ് ഭ​വ​നി​ൽ ആ​ദ​ർ​ശ് (17), എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വടി വാ​ൾ, കു​റു​വ​ടി, കാ​ഠാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദ​ർ​ശിന്‍റെ ശ​രീ​ര​ത്തി​ൽ എ​ട്ട് തു​ന്ന​ലു​ക​ളാ​ണു​ള്ള​ത്.​
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്കൂ​ൾ വാർഷികത്തി ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​പി​ച്ച് പു​റ​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ത്തെ ആ​ദ​ർ​ശും യ​ദു​വും ത​ട​ഞ്ഞി​രു​ന്നു.​
ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ഇ​ന്ന​ലെ സ്കൂ​ൾ വി​ട്ട് പു​റ​ത്ത് വ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വി​ഷ്ണു, സു​മി​ത്ത്, സാ​ജ​ൻ, രാ​ഹു​ൽ, വി​ഷ്ണു എം ​പി, അ​ച്ചു എ​ന്നി​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ​പ്ര​തി​ക​ൾ​ക്കെ​തി​രെ പു​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.