കിള്ളൂരിൽ വാഹനാപകടം;കോളേജ് വിദ്യാർത്ഥി മരിച്ചു

കിള്ളൂർ:വാഹന അപകടത്തിൽ കോളേജ് വിദ്യാർത്ഥിയായ ദനേഷ് തമ്പാന്(20) മരിച്ചു.ദനേഷ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.മുഖത്തലിയിൽ ഉള്ള സ്വകാര്യകോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് ദനേഷ്. എഴുകോൺ ബ്ലോക്ക് മെമ്പറും, സി.പി.എം ഏരിയ സെക്രട്ടറിയുമായ തമ്പാന്റെ മകനാണ്.