കേരള സർക്കാർ വിദ്യാഭസ വകുപ്പിന്റെ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റുവലിൽ മികച്ച സിനിമ ഉൾപ്പെടെ പത്ത് അവാർഡുകൾ ഇഞ്ചക്കാട് LPS സ്വന്തമാക്കി


കൊട്ടാരക്കര:കേരള സർക്കാർ വിദ്യാഭസ വകുപ്പ് കഴിഞ്ഞ 26,27 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചിൽഡ്രൻസ് ഫിലിം ഫെസ്റ്റുവലിൽ മികച്ച സിനിമ ഉൾപ്പെടെ പത്തോളം അവാർഡുകൾ ഇഞ്ചക്കാട് LPS നിർമ്മിച്ച “എന്റെ മഞ്ഞപ്പാവാട” എന്ന ഹ്യസ്യ ചിത്രം സ്വന്തമാക്കി.മികച്ച സിനിമ,സംവിധാനം,തിരക്കഥ, ക്യാമറ, എഡിറ്റിംങ്ങ്,സംഗീതം,ഡബ്ബിങ്ങ്,ശബ്ദ നിർവ്വഹണം, ആർട്ട്,ഗാനം എന്നീ വിഭാഗങ്ങളിലായി ആണ് പുരസ്കാരങ്ങൾ ലഭിച്ചത്.


അറുപത്തി അഞ്ചോളം ചിത്രങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഇതിലെ പ്രൈമറി വിഭാഗത്തിൽ മത്സരിച്ചാണ് അവാർഡുകൾ കരസ്ഥമാക്കിയത്.അൻപത്തിയ്യായിരം രൂപയും,പ്രശസ്തി പത്രവും, ശില്പങ്ങളും പുരസ്കാരമായി ലഭിച്ചു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തകത്തിലെ ഒരു പാഠം സിനിമക്കായി മാറ്റുകയായിരുന്നു.വിദ്യാഭസ വകുപ്പിൽ നിന്നും ഇഞ്ചക്കാട് LPSനു ലഭിച്ച അംഗീകാരം സബ് ജില്ലക്കും നമ്മുടെ നാടിനും അഭിമാനമാണ്.

WATCH VIDEO…