വിലങ്ങറ കാവടിയാട്ടം: സുബ്രഹ്മണ്യ മംഗളപൂജ നടത്തി

വിലങ്ങറ : സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ തൈപ്പൂയ ആഘോഷത്തിനുള്ള ചടങ്ങുകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം സുബ്രഹ്മണ്യ മംഗളപൂജ നടത്തി. വിലങ്ങറ കാവടിയാട്ടത്തിനായി വ്രതമെടുക്കുന്ന സ്വാമിമാരാണ് പൂജ നടത്തിയത്. അഗ്നിക്കാവടിയാട്ടത്തിനും വേല്‍ക്കാവടിക്കുമായി നൂറുകണക്കിന് സ്വാമിമാരാണ് ക്ഷേത്രത്തില്‍ത്തന്നെ താമസിച്ച് വ്രതമെടുക്കുന്നത്. നൂറ്റിയൊന്നുദിവസത്തെ വ്രതത്തിനൊടുവിലാണ് കാവടിയാട്ടം. ശരവണമണ്ഡപത്തില്‍ നടത്തിയ മംഗളപൂജയ്ക്ക് മേല്‍ശാന്തി വെങ്കിട്ടരമണന്‍ പോറ്റി ദീപം തെളിച്ചു. ആചാര്യന്‍ വിനീത് കാര്‍മികത്വം വഹിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍നിന്ന് വേല്‍ഘോഷയാത്ര ആരംഭിക്കും. രാത്രി ഏഴിന് ക്ഷേത്രത്തില്‍ ശക്തിവേല്‍ പൂജ, തിങ്കളാഴ്ച കര്‍പ്പൂര ദീപക്കാഴ്ച എന്നിവയും നടത്തും.

Credit:Kerala kaumudi