കൊട്ടാരക്കരയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു..

കൊട്ടാരക്കര:കൊട്ടാരക്കരയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ ആലപ്പുഴ കാർത്തികപള്ളി വീയപുരം വിഷ്ണു ഭവനിൽ വിഷ്ണു (സനി) 28 നെ പോലീസ് അറസ്റ്റ് ചെയ്തു.അമ്മയുമായുള്ള അടുപ്പത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടന്ന ഒരു കൌൺസിലിംങ്ങിലാണു കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയത്.

സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.