“ടീം 1901″ന്റെ നേത്യത്വത്തിൽ 200ൽ പരം ബുള്ളറ്റുകൾ നിരത്തിൽ ഇറക്കി ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി


കൊട്ടാരക്കര:കൊട്ടാരക്കര ആസ്ഥാനമായി പ്രവ്യത്തിക്കുന്ന ബുള്ളറ്റ് ക്ലബ് “ടീം 1901″ന്റെ നേത്യത്വത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.ഏകദേശം 219ൽ അധികം ബുള്ളറ്റുകൾ പങ്കെടുത്തു.കൊല്ലത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരം ഒരു ബുള്ളറ്റ് സംഗമം അപൂർവമായി ആണു സംഭവിക്കുന്നത്.കൊട്ടാരക്കര എം.എൽ.എ ശ്രീമതി അഡ്വ ഐയിഷ പോറ്റി റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.

കൂടാതെ “ടീം 1901″ന്റെ ലോഗൊ പ്രകാശനം വി.റോബർട്ട് (കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ)നിർവഹിച്ചു.

തുടർന്ന് 8 മണിക്ക് കൊട്ടാരക്കരയിൽ നിന്നും ആരംഭിച്ച റാലി നെടുവത്തൂർ, എഴുകോൺ,ചീരങ്കാവ്,കാരുവേലിൽ,പവിത്രേശ്വരം, പുത്തൂർ വഴി ഭരണിക്കാവിൽ സമാപിച്ചു.പൂർണമായും ഹെൽമറ്റും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധമായി പാലിച്ചു കൊണ്ട് തന്നെയായിരുന്നു റാലി സമാപിച്ചതെന്നു സംഘാടകർ കൊട്ടാരക്കര ന്യൂസിനോട് പറഞ്ഞു.